[vc_row][vc_column width=”1/4″][vc_single_image image=”1561″ img_size=”medium” el_id=”anup-bio”][/vc_column][vc_column width=”3/4″][vc_column_text single_style=””]

ഞാൻ ആരാണ് എന്തരാണ് പണി എന്നൊക്കെ അറിയാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി…
എന്റെ പേര് Anup Jose, just 30, കോട്ടയം അച്ചായനാണ്….. infusions global എന്ന കൊച്ചു കമ്പനിയുടെ സ്ഥാപകനാണ്.
എഴുത്തിന്റെ അസുഖം തുടങ്ങിയത് കഴിഞ്ഞ വർഷമാണ്.. രാഷ്ട്രീയം ഇല്ല എങ്കിലും വലത് അനുഭാവിയാണ്.. ദൈവവിശ്വാസിയാണ്..
ഏറ്റവും ഇഷ്ടമുള്ള ഹോബ്ബി ഓരോ പ്ലാനുകൾ ഉണ്ടാക്കുക എന്നതാണ്.. ഉറക്കത്തിൽ വരെ ചെയ്തിട്ടുണ്ട്(???? തള്ളിയതല്ല )..
നല്ല ഒരു ജോലി കിട്ടിയാൽ പിന്നെ ഒരു തടങ്കലിൽ പെട്ടു പോയി എന്നാണ് എന്റെ ഒരു വീക്ഷണം.. റിട്ടയർ ആവുന്ന വരെ ഒരേ ജീവിതരീതി.. കിട്ടുന്ന ശമ്പളത്തിന് അതിന്റെതായ ആവശ്യങ്ങളും കാണും.. എന്റെ ചിന്തയാണ്, അതൊന്നും മോശമാണ് എന്ന് അഭിപ്രായമില്ല എന്നാലും എനിക്ക് ഇഷ്ടമില്ല..
ഒരു ജോലിക്ക് അപ്പുറം എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹം.. ചെയ്യുമ്പോൾ അതിന് പരമാവധി ഉപയോഗം ഉണ്ടാവണം എന്നൊരു നിർബന്ധം ഉണ്ട് ????.. ഇങ്ങനെ പല വട്ടുകൾ ചേർന്നാണ് സംരംഭകൻ ആയത്.. സ്റ്റീവ് ജോബ്സ് നെ പോലെ വ്യത്യസ്തമായ സ്വന്തം പ്രൊഡക്ടുകൾ ഇറക്കണം എന്നാണ് സ്വപ്നം..
പഠിച്ചത് btech ഇലക്ട്രോണിക്സ് and കമ്മ്യൂണിക്കേഷൻ ആണ്.. ലക്ഷണമൊത്ത മിഡിൽ ബെഞ്ചെർ ആയിരുന്നു.. നമ്മൾക്ക് എല്ലാം വേണമല്ലോ എന്ന ചിന്തയാണ്..
ഒരാളുടെ പ്രോഡക്റ്റിവിറ്റി പരമാവധി പുറത്ത് കൊണ്ടുവരണേൽ കൃത്യമായ ഒരു ജീവിത രീതി വേണം എന്നാണ് എന്റെ ഒരു ഇത്.. നേരത്തെ ഉറങ്ങി വെളുപ്പിന് എഴുന്നേറ്റു ഗ്രൗണ്ടിൽ 2റൗണ്ട് ഓടിയിട്ട് ജിമ്മിലും കയറും.. കുറച്ചു വര്ഷങ്ങളായി ഇങ്ങനെയാണ്.. No smoking no drinking..
പിന്നെ അത്യാവശ്യം ഫുടബോൾ ബാഡ്മിന്റൺ എന്നിവ കളിക്കും.. യാത്രകൾ പോകാൻ ഇഷ്ടമാണ്.. കുന്നും മലയും മൂടൽ മഞ്ഞും വല്ലാതെ ഇഷ്ടമാണ്.. ????
രണ്ട് കാര്യങ്ങൾക്കാണ് ദേഷ്യം കണ്ട്രോൾ വിട്ടു പോകുന്നത്.. വിശന്നാൽ.. പിന്നെ എന്തെങ്കിലും കാര്യം ശ്രദ്ധിച്ചു ചെയ്തോണ്ട് ഇരിക്കുമ്പോ വേറെ എന്തെങ്കിലും കാര്യത്തിന് വിളിച്ചാൽ.. അന്നേരം എനിക്ക് വിശപ്പ് ഒരു പ്രശനമല്ല..
ഫോൺ വിളിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത ആളാണ്.. എന്താണ് കാര്യം എന്ന്‌ ഇതുവരെ പിടി കിട്ടിയിട്ടില്ല.. വളരെ അപൂർവമായി മാത്രമേ ആരെയെങ്കിലും ഫോൺ വിളിക്കാറുള്ളു.. ( കഴിഞ്ഞ ഒരു 3-4 മാസം ഒരു കാൾ പോലും എടുക്കാതെ ഇട്ടേക്കുവാരുന്നു… ????, അതിനു മുൻപ് ദിവസവും 4-5 മണിക്കൂർ സംസാരിക്കേണ്ടി വന്നിരുന്നു.. എന്തോ പിന്നെ ഫോൺ ബെൽ അടിക്കുന്ന കാണുമ്പോ അലർജി പോലായി)..ഓരോരോ വട്ടുകൾ എല്ലാർക്കും കാണുമല്ലോ..

[/vc_column_text][/vc_column][/vc_row][vc_row][vc_column]

കൊച്ചി: മലയാളി നയിക്കുന്ന AI സ്റ്റാർട്ടപ്പ് (നിർമിത ബുദ്ധി) (docketai.com) സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 1.5 കോടി രൂപ (125 കോടി രൂപ) മൂലധനം സമാഹരിച്ചു.…

Read More

അവസാനമായി അയാൾ തന്റെ ഓഫീസിലേക്ക് പോകുകയാണ്, താൻ ഏറെ ആഗ്രഹിച്ചു ആരംഭിച്ച കമ്പനി പൂട്ടാൻ വേണ്ടിയാണ് ആ യാത്ര.. നന്നായി പോയിരുന്ന ബിസിനസ് ചില കണക്ക് കൂട്ടലുകൾ…

Read More

വീടിന് ഒരു കിലോമീറ്റർ അപ്പുറം കടപ്പുറമാണ്, എന്നാലും അടുത്തുള്ള കടയിൽ നിന്ന് പഴകിയ മീൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വാങ്ങിക്കുന്ന അവസ്ഥ.. മറ്റൊന്നും കൊണ്ടല്ല, ബാങ്കിലാണ് ജോലി,…

Read More

ഇത് ആദിത്യ ബാംഗർ രാജസ്ഥാൻ സ്വദേശി, വെറും 17 വയസ് മാത്രമുള്ള പയ്യനാണ്, അതിലുപരി ഒരു നല്ല കാര്യം ചെയ്യുന്ന സംരംഭകൻ ആണ്. ഇദ്ദേഹം ചെയ്യുന്നത് പ്ലാസ്റ്റിക്…

Read More
[/vc_column][/vc_row]